Suicide : 'ആരോപണങ്ങളിൽ മനം നൊന്താണ് ജീവനൊടുക്കിയത്': ആര്യനാട് പഞ്ചായത്ത് വാർഡ് മെമ്പറിൻ്റെ മരണത്തിൽ പഞ്ചായത്ത് പ്രസിഡൻ്റിനും CPMനുമെതിരെ കുടുംബം

പഞ്ചായത്ത് പ്രസിഡൻ്റ് ജയൻ ആരോപണങ്ങൾ ഉന്നയിച്ചതിൽ മനംനൊന്താണ് ആത്മഹത്യ എന്നാണ് പരാതി. ശ്രീജയ്‌ക്കെതിരെ ഇന്നലെ ഇയാൾ പ്രതിഷേധ യോഗം സംഘടിപ്പിച്ചിരുന്നു.
Suicide : 'ആരോപണങ്ങളിൽ മനം നൊന്താണ് ജീവനൊടുക്കിയത്': ആര്യനാട് പഞ്ചായത്ത് വാർഡ് മെമ്പറിൻ്റെ മരണത്തിൽ പഞ്ചായത്ത് പ്രസിഡൻ്റിനും CPMനുമെതിരെ കുടുംബം
Published on

തിരുവനന്തപുരം : ആര്യനാട് പഞ്ചായത്ത് വാർഡ് മെമ്പർ ജീവനൊടുക്കിയ സംഭവത്തിൽ പഞ്ചായത്ത് പ്രസിഡൻ്റിനെയും സി പി എമ്മിനെയും കുറ്റപ്പെടുത്തി കുടുംബം. മരണപ്പെട്ട ശ്രീജയുടെ ഭർത്താവ് ജയനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.(Aryanadu Panchayat ward member commits suicide)

പഞ്ചായത്ത് പ്രസിഡൻ്റ് ജയൻ ആരോപണങ്ങൾ ഉന്നയിച്ചതിൽ മനംനൊന്താണ് ആത്മഹത്യ എന്നാണ് പരാതി. ശ്രീജയ്‌ക്കെതിരെ ഇന്നലെ ഇയാൾ പ്രതിഷേധ യോഗം സംഘടിപ്പിച്ചിരുന്നു. സി പി എമ്മിൻ്റെ ആരോപണം ശ്രീജ മൈക്രോ ഫിനാൻസുകളിൽ നിന്നെടുത്ത പണം തിരിച്ചുകൊടുക്കാത്തത് തട്ടിപ്പാണ് എന്നായിരുന്നു.

ഇവർ രാവിലെ വീട്ടിൽ വച്ച് ആസിഡ് കുടിക്കുകയായിരുന്നു. വീട്ടുകാർ ഉടൻ തന്നെ ആര്യനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചത് കടുത്ത സാമ്പത്തിക പ്രശ്നമാണ് എന്നാണ് വിലയിരുത്തുന്നത്. ഇവർ മുൻപും ജീവനൊടുക്കാൻ ശ്രമിച്ചതായി വിവരമുണ്ട്

Related Stories

No stories found.
Times Kerala
timeskerala.com