തിരുവനന്തപുരം : നിലമ്പൂർ എം എൽ എയായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. ചടങ്ങിൽ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരുൾപ്പെടെയുള്ളവർ പങ്കെടുത്തു. (Aryadan Shoukath's oath taking ceremony)
യു ഡി എഫ്, എൽ ഡി എഫ് നേതാക്കൾ അദ്ദേഹത്തിന് ആശംസകൾ നേർന്നു. ഉച്ച കഴിഞ്ഞ് മൂന്നരയ്ക്ക് ചടങ്ങ് നടന്നത് നിയമസഭാ ഹാളിലാണ്.
ജനങ്ങളുടെ കൂടെയുണ്ടാകുമെന്നാണ് ആര്യാടൻ ഷൗക്കത്ത് പറഞ്ഞത്.