തിരുവനന്തപുരം : നിലമ്പൂരിൽ ഉജ്ജ്വല വിജയം നേടിയ യു ഡി എഫിൻ്റെ ആര്യാടൻ ഷൗക്കത്ത് നിയമസഭയിലേക്ക്. ഈ മാസം 27 ന് അദ്ദേഹം എം എൽ എയായി സത്യപ്രതിജ്ഞ ചെയ്യും. (Aryadan Shoukath's oath-taking ceremony)
വൈകുന്നേരം മൂന്നരയ്ക്ക് നിയമസഭയിൽ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ചാണ് ചടങ്ങ് നടക്കുന്നത്. ഷൗക്കത്ത് നിലമ്പൂർ എം എൽ എയായി സത്യപ്രതിജ്ഞ ചെയ്യുന്നത് നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന് മുന്നിലാണ്.
നിലമ്പൂരിൽ ആദ്യ ഘട്ടത്തിൽ തന്നെ മുന്നിൽ സ്ഥാനം പിടിച്ച അദ്ദേഹം അവസാനം വരെയും ആധിപത്യം തുടർന്ന് തന്നെയാണ് വിജയം കൈവരിച്ചത്. ആകെ 77737 വോട്ടുകൾ ആര്യാടൻ ഷൗക്കത്ത് നേടി.