വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നുവെന്ന് അരുൺകുമാർ |Vs achuthanandan

അപകടനില തരണം ചെയ്ത് അച്ഛന്‍ തിരിച്ചുവരുമെന്ന് അരുൺകുമാർ
vs achuthanandan
Published on

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നുവെന്നു മകൻ അരുൺകുമാർ. അപകടനില തരണം ചെയ്ത് അച്ഛന്‍ തിരിച്ചുവരുമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

വിഎസ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതായി അരുൺകുമാർ പറഞ്ഞു.വിവിധ സ്‌പെഷ്യലിസ്റ്റുകൾ അടങ്ങിയ പ്രത്യേക വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിൽ വിഎസിന്റെ ആരോഗ്യനില സസൂക്ഷ്മം വിലയിരുത്തി ചികിത്സ തുടരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയായിരുന്നു വി എസിനെ പട്ടം എസ്യുടി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com