
ഛത്തീസ്ഗഢ്: ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്നും മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് കത്തോലിക്കാ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു(nuns arrested). അറസ്റ്റിലായ 2 കന്യാസ്ത്രീകളും അംഗീകൃത സ്ഥാപനങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി ക്രിസ്ത്യൻ സംഘടനകൾ രംഗത്തെത്തി.
അനാവശ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ സിബിസിഐ പ്രസ്താവനയിറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കണ്ണൂർ, അങ്കമാലി സ്വദേശികളായ ഗ്രീൻ ഗാർഡൻ സിസ്റ്റേഴ്‌സിലെ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരാണ് അറസ്റ്റിലായത്.
ഛത്തീസ്ഗഡിലെ ജഗ്ദൽപൂർ രൂപതയിലെ നാരായൺപൂരിൽ നിന്നുള്ള 3 പെൺകുട്ടികളെയും ഒരു ആദിവാസി ആൺകുട്ടിയെയും ഉത്തർപ്രദേശിലെ ആഗ്രയിലേക്ക് കടത്തുന്നതിനിടയിലാണ് ഇരുവരും അറസ്റ്റിലായത്. ബജ്‌രംഗ്ദൾ പ്രവർത്തകരാണ് ഇവർക്കെതിരെ പോലീസിൽ പരാതിപ്പെട്ടത്.