
റിപ്പോർട്ട് : അൻവർ ഷരീഫ്
കൊണ്ടോട്ടി : പുളിക്കൽ പഞ്ചായത്തിലെ ഒന്നാം വാർഡ് അരൂര് കരിക്കാട്ടുകുഴി ലെ ജനവാസ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ക്വാറി ക്കെതിരെ നാട്ടുകാർ ടി വി ഇബ്രാഹിം എം എൽ എ ക്ക് നിവേദനം നൽകി. കോറി യുടെ പ്രവർത്തനം മൂലം വിള്ളലുകൾ ഉണ്ടായ വീടുകൾ എം എൽ എ സന്ദർശിച്ചു, ജില്ലാ പഞ്ചായത്ത് മെമ്പർ സുഭദ്ര ശിവദാസൻ പുളിക്കൽ ,പഞ്ചായത്ത് പ്രസിഡൻറ് മുഹമ്മദ് വൈസ് പ്രസിഡണ്ടും ,വാർഡ് മെമ്പറുമായ ബേബി രജനി,വാഴക്കാട് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഫീഖ് അഫ്സൽ,മുസ്ലിം ലീഗ് അരൂർ ഒന്നാം വാർഡ് പ്രസിഡൻറ് കെ പി മുഹമ്മദ് മാസ്റ്റർ, സെക്രട്ടറി അബൂബക്കർ മാസ്റ്റർ,മുസ്ലിം ലീഗ് കൊണ്ടോട്ടി മണ്ഡലം പ്രതിനിധി റഹീം മാസ്റ്റർ,
അരൂർ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ബീരാൻ കുട്ടി, സിപിഐഎം ബ്രാഞ്ച് സെക്രട്ടറി കാദർ മാസ്റ്റർ, ആക്കോട് മുസ്‌ലിം ലീഗ് പ്രതിനീതി ഫൈസൽ ആക്കോട് എന്നിവർ പങ്കെടുത്തു.