
ഷിരൂർ ദൗത്യം നിർണായക ഘട്ടത്തിൽ എത്തി. ഷിരൂരിലെ ട്രക്ക് കണ്ടെത്തിയെന്ന് സ്ത്രീകരണവുമായി കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തി. ഉടൻ പുറത്തെടുക്കുമെന്ന് കാർവാർ എംഎൽഎ വ്യക്തമാക്കി. ലോറിയുള്ളത് 15 അടി താഴ്ചയിൽ. പുഴയുടെ അടിത്തട്ടിലാണ് ലോറിയെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
എന്നാൽ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ അറിയിച്ചു. ലോറി തലകീഴയാണ് കിടക്കുന്നതെന്ന് മാല്‍പെ. ഡ്രഡ്‌ജർ ഈ ഭാഗത്തേക്ക് അടുപ്പിച്ചു. ക്യാമറയുമായി പുഴയിൽ ഇറങ്ങുമെന്ന് മൽപേ അറിയിച്ചു. Cp4 മാർക്കിൽ നിന്ന് 30 മീറ്റർ അകലെയായി 15 അടി താഴ്ചയില്‍ നിന്നാണ് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്. രണ്ട് ടയറിന്‍റെ ഭാഗമാണ് കണ്ടെത്തിയിരിക്കുന്നതെന്ന് മൽപേ അറിയിച്ചു.