പാലക്കാട്: കണ്ണാടി സ്കൂൾ വിദ്യാർത്ഥി അർജുൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകർക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഒരു വർഷം മുൻപും അർജുനെ ക്ലാസ് ടീച്ചർ മർദിച്ചിരുന്നു എന്നാണ് കുടുംബം ഇപ്പോൾ ആരോപിക്കുന്നത്.(Arjun was beaten by his class teacher a year ago, says Family and releases footage)
അന്ന് മർദനമേറ്റ് മുറിവേറ്റതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അർജുൻ്റെ സഹപാഠികളെ സ്വാധീനിക്കാനും ക്ലാസ് ടീച്ചർ ശ്രമിച്ചതായി കുടുംബം ആരോപിക്കുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷണം വേഗത്തിലാക്കണമെന്നാണ് അർജുൻ്റെ കുടുംബത്തിൻ്റെ പ്രധാന ആവശ്യം.