
കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മൃതദേഹം നാളെ രാവിലെ എട്ടുമണിയോടെ കോഴിക്കോട്ടെത്തും. നാളെ രാവിലെ കണ്ണാടിക്കൽ ബസാറിൽനിന്നും വീട്ടിലേക്ക് വിലാപയാത്രയുണ്ടാകും. ജനപ്രതിനിധികളുടെ നേതൃത്വത്തിലാകും വിലാപയാത്ര നടത്തുന്നത്. പൂളാടിക്കുന്നിൽനിന്ന് അർജുന്റെ സഹപ്രവർത്തകർ ആംബുലൻസിനെ വാഹനങ്ങളിൽ അനുഗമിക്കും.
മൃതദേഹം ഒരു മണിക്കൂർ വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് അർജുൻ നിർമിച്ച വീടിനോട് ചേർന്ന് സംസ്കാരം നടക്കും.
ലോറിയിൽനിന്ന് കണ്ടെത്തിയ മൃതദേഹം അർജുന്റേത് തന്നെയാണെന്ന് ഡിഎൻഎ ഫലത്തിൽ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്.