
പത്തനംതിട്ട: സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നാരങ്ങാനം വില്ലേജ് ഓഫീസർ ജോസഫ് ജില്ലാ കളക്ടർക്ക് പരാതി നൽകി. ഡെപ്യൂട്ടി തഹസിൽദാർക്കൊപ്പമാണ് കളക്ടറെ കണ്ട് പരാതി നൽകിയത്. എം.വി.സഞ്ജു ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് വില്ലേജ് ഓഫീസർ നൽകിയ പരാതി കളക്ടർ പോലീസിന് കൈമാറി.
വില്ലേജിൽ അടയ്ക്കേണ്ട നികുതി കുടിശിക ചോദിച്ചു വിളിച്ചപ്പോഴാണ് ഭീഷണി നേരിട്ടത്.പരാതിയുടെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസറുടെ മൊഴി പോലീസ് ഇന്ന് എടുക്കും.
കഴിഞ്ഞ ദിവസമാണ് കൊലവിളി ഭീഷണി അടങ്ങുന്ന വിവാദ ഫോൺ സംഭാഷണം പുറത്തുവന്നത്. ജീവന് ഭീഷണിയുണ്ടെന്നും ജോലി ചെയ്യാൻ അനുകൂല സാഹചര്യമില്ലെന്നും വില്ലേജ് ഓഫീസറുടെ പരാതിയിൽ പറയുന്നു.