പാർക്കിങ്ങിനെ ചൊല്ലി തർക്കം; സ്ത്രീത്വത്തെ അപമാനിക്കൽ കേസ്​ ഹൈകോടതി റദ്ദാക്കി

പാർക്കിങ്ങിനെ ചൊല്ലി തർക്കം; സ്ത്രീത്വത്തെ അപമാനിക്കൽ കേസ്​ ഹൈകോടതി റദ്ദാക്കി
Published on

കൊച്ചി: പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന്​ നൽകിയ പരാതിയിൽ പൊലീസ്​ രജിസ്റ്റർ ​ചെയ്ത സ്​​ത്രീത്വത്തെ അപമാനിക്കൽ കേസ്​ ഹൈകോടതി റദ്ദാക്കി. എളമക്കര സ്വദേശി എസ്​.വി. പരമേശ്വര അയ്യർക്കെതിരെ എറണാകുളം ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ്​ മജിസ്​​ട്രേറ്റ്​ രണ്ടാം കോടതിയിൽ നിലവിലുള്ള കേസാണ്​ ജസ്റ്റിസ്​ എ. ബദറുദ്ദീൻ റദ്ദാക്കിയത്​.

2018 ഏപ്രിലിൽ പരാതിക്കാരിയുടെ സ്ഥാപനത്തിന്​ മുന്നിൽ കാർ പാർക്ക്​ ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് ​ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം പെരുമാറിയെന്നും ഭീഷണി മുഴക്കിയെന്നും ആരോപിച്ച്​ കടയുടമയായ സ്​​ത്രീ എറണാകുളം സിറ്റി പൊലീസ്​ കമീഷണർക്ക്​ നൽകിയ പരാതിയിൽ കേസെടുക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെ വാക്കോ പ്രവൃത്തിയോ ഉണ്ടായാൽ മാത്രമാണ്​ ബന്ധപ്പെട്ട കേസ്​ നിലനിൽക്കൂവെന്നും പരാതിക്കാരി നൽകിയ അധിക മൊഴിയിലും ഹർജിക്കാരൻ ഉപയോഗിച്ച വാക്ക്​ പറയുന്നില്ലെന്നും​ കോടതി ചൂണ്ടിക്കാട്ടി.

Related Stories

No stories found.
Times Kerala
timeskerala.com