crime

ആഢംബര കാറിനെ ചൊല്ലിയുണ്ടായ തർക്കം ; മ​ക​നെ ക​മ്പി​പ്പാ​ര​കൊ​ണ്ട് അ​ടി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ |crime

ആഢംബര കാര്‍ വേണമെന്ന് പറഞ്ഞ് വീട്ടിൽ തര്‍ക്കം പതിവായിരുന്നു.
Published on

തിരുവനന്തപുരം : വഞ്ചിയൂരിൽ ആഢംബര കാറിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മകനെ കമ്പി പാര കൊണ്ട് തലയ്ക്കടിച്ച സംഭവത്തിൽ അച്ഛൻ പിടിയിൽ. ക​ഴി​ഞ്ഞ ദി​വ​സം വ​ഞ്ചി​യൂ​ർ പോ​ലീ​സ് പ​രി​ധി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ വി​ന​യാ​ന​ന്ദി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ആഢംബര കാര്‍ വേണമെന്ന് പറഞ്ഞ് വീട്ടിൽ തര്‍ക്കം പതിവായിരുന്നു.ഇത്തരത്തിൽ ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെയാണ് മകൻ അച്ഛനെ ആക്രമിച്ചത്. തുടര്‍ന്ന് പ്രകോപിതനായ അച്ഛൻ കമ്പിപ്പാര ഉപയോഗിച്ച് മകനെ തിരിച്ച് ആക്രമിക്കുകയായിരുന്നു. ആ​ക്ര​മ​ണ​ത്തി​ൽ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ഹൃ​ത്വി​ക്ക് (28) ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്.

Times Kerala
timeskerala.com