തൃശൂർ: ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തിൽ 16കാരന് ക്രൂരമര്‍ദനം.തൃശൂർ കാരമുക്ക് എസ്എൻജി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളാണ് സഹപാഠിയെ മർദിച്ചത്.
മർദനമേറ്റ കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിൽ അന്തിക്കാട് പോലീസ് കേസെടുത്തു. പതിനാറുകാരന്റെ തലയോട്ടിയിലും മൂക്കിന്റെ എല്ലിനും പൊട്ടലുണ്ട്. കുട്ടിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു.25 ഓളം കുട്ടികൾ ചേർന്ന് അധ്യാപകരുടെ സാന്നിധ്യത്തിലാണ് മകനെ മർദിച്ചതെന്ന് പരാതിയിൽ പറയുന്നു.