ബെംഗളൂരു: ബെംഗളൂരു ആചാര്യ നഴ്സിംഗ് കോളേജിൽ ഓണാഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റു.സോളദേവനഹള്ളി ആചാര്യ കോളജിലെ നഴ്സിംഗ് വിദ്യാർഥി ആദിത്യക്കാണ് കുത്തേറ്റത്.
ആക്രമണത്തിൽ ആദിത്യയുടെ സുഹൃത്ത് സാബിത്തിന് തലയ്ക്ക് പരിക്കേറ്റു. സംഭവത്തിൽ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഓണാഘോഷത്തിൽ ഇടയുണ്ടായസംഘർഷത്തിലാണ് കുത്തേറ്റത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണ് പൊലീസ്.