
കൊച്ചി : അർജൻറീനയുടെ ഇന്ത്യൻ പര്യടനം സംബന്ധിച്ച് അനിശ്ചിതത്വങ്ങൾ ഏതാണ്ട് അവസാനിക്കുകയാണ്. ഏറെ ആളായി ആരാധകർ ഉറ്റുനോക്കുന്ന കേരളത്തിലെ അർജൻറീനയുടെ സൗഹൃദ മത്സരത്തിന് കളമൊരുങ്ങുകയാണ്. (Argentina football team in Kerala)
ഓസ്‌ട്രേലിയയാണ് ഇവർക്കൊപ്പം സൗഹൃദ മത്സരത്തിന് എത്തുന്നത് എന്നാണ് വിവരം. ഇക്കാര്യത്തിൽ സ്ഥിരീകരണം ആയത് ഓസ്ട്രേലിയയും സ്പോൺസറും കരട് കരാർ കൈമാറിയതോടെയാണ്. ഇന്ന് അർജൻറീന ടീം മാനേജർ ഡാനിയൽ പബ്രേറ കൊച്ചിയിലെത്തും.
അദ്ദേഹം സ്റ്റേഡിയം സൗകര്യങ്ങൾ വിലയിരുത്തും. ഉച്ചയോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം കായിക മന്ത്രിയോടൊപ്പം കലൂർ സ്റ്റേഡിയം സന്ദർശിക്കുമെന്നാണ് വിവരം. മത്സരം നടക്കുന്നത് നവംബർ 15-നും 18-നും ഇടയിലാകും.