

തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി ഉയർന്നിട്ടും പ്രതികരിക്കാത്ത പ്രിയങ്ക ഗാന്ധിക്കെതിരെ വിമർശനവുമായി അഖിലേന്ത്യാ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റ് പി കെ ശ്രീമതി. ‘‘വയനാട് എംപി വായ് തുറക്കാത്തതെന്ത് ? നിങ്ങൾ സ്ത്രീപക്ഷത്തോ അതോ റേപ്പിസ്റ്റ് പക്ഷത്തോ? ഉത്തരം പറയൂ പ്രിയങ്കേ’’ എന്നാണ് പി.കെ.ശ്രീമതി സമൂഹമാധ്യമത്തിൽ കുറിപ്പിലൂടെ ചോദിച്ചു.
രാഹുൽ മങ്കൂട്ടത്തിലിനെതിരെ ഇരുപത്തിമൂന്നുകാരി രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സണ്ണി ജോസഫ് എന്നിവർക്കാണ് പരാതി നൽകിയത്. എന്നാൽ വിഷയത്തിൽ പ്രിയങ്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എം.എ.ഷഹനാസിന്റെ പോസ്റ്റിലെ വരികൾ സൂചിപ്പിച്ച് ഈ വെളിപ്പെടുത്തൽ അത്യന്തം ഗൗരവമുള്ളതെന്ന മറ്റൊരു പോസ്റ്റും പി.കെ.ശ്രീമതിയുടേതായുണ്ട്. കണ്ണൂർക്കാരിയായ ഷമ മുഹമ്മദിന് ബിഗ് സല്യൂട്ട്’ എന്നാണ് പോസ്റ്റ്.
അതേസമയം, രാഹുലിനായി കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും വ്യാപക തിരച്ചിൽ നടത്തുന്നുണ്ട്. ബാംഗ്ലൂരിൽ ഒളിച്ചുതാമസിക്കുന്നതായി സൂചനയുണ്ട്. ഇന്നലെ രാഹുലിനെതിരെ കെപിസിസിക്ക് ലഭിച്ച ലൈംഗിക പീഡന പരാതി കെപിസിസി നേതൃത്വം ഡിജിപിക്ക് കൈമാറിയിരുന്നു. ഇതും എസ്ഐടി പരിഗണിക്കുന്നുണ്ട്.