"ഇപ്പോഴാണോ നീ എന്നെ കാണാൻ വരുന്നത്?"; "അവിടെ നിൽക്കാമായിരുന്നില്ലേ?" - പാരസ്പരം പരിഭവം പറഞ്ഞ് രേണുവും കിച്ചുവും - വീഡിയോ | Bigg Boss

മുപ്പത്തിയഞ്ച് ദിവസം നിൽക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലെന്നും ഒരു ആഴ്ച നിൽക്കാനാണ് പോയതെന്നും രേണു
Renu
Published on

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്ത താരമാണ് സോഷ്യൽമീഡിയ വൈറൽ താരം രേണു സുധി. ഹൗസിലെത്തിയ ആദ്യ ആഴ്ചയിൽ ഫയറാകുന്ന രേണുവിനെയാണ് കണ്ടതെങ്കിൽ പിന്നീട് ക്യാമറയിൽ പോലും കാണാൻ കിട്ടാത്ത അവസ്ഥയായിരുന്നു.

ഇതിനു പിന്നാലെ തനിക്ക് വീട്ടിൽ പോകണമെന്ന ആവശ്യവും നിരന്തരം രേണു ഉയർത്തിയിരുന്നു. ഇതോടെ ഷോ ക്വിറ്റ് ചെയ്യാൻ രേണുവിന് ബി​ഗ് ബോസ് അനുവാദം നൽകി. മുപ്പത്തിയഞ്ച് ദിവസമാണ് രേണു ബി​ഗ് ബോസ് ഹൗസിൽ ഉണ്ടായിരുന്നത്.

ഇപ്പോഴിതാ ബി​ഗ് ബോസ് ഹൗസിൽ നിന്ന് പുറത്തിറങ്ങിയതിനു ശേഷം രേണുവിനെ കാണാൻ മകൻ കിച്ചു എത്തിയതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കോട്ടയത്തെ വീട്ടിലെത്തിയ കിച്ചു അമ്മയെ കണ്ടതിന്റെ സന്തോഷം വ്ലോ​ഗായി തന്റെ യുട്യൂബ് ചാനലിൽ പങ്കുവച്ചിട്ടുണ്ട്. രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് കിച്ചു കോട്ടയത്തെ സുധിലയത്തിൽ എത്തിയത്. ചങ്ങനാശ്ശേരിയിലേക്കുള്ള യാത്രയിലാണെന്നും അമ്മ ബി​ഗ് ബോസിൽ നിന്നും ഇറങ്ങി, അതിന്റെ വിശേഷം ചോദിച്ച് അറിയണമെന്നാണ് കിച്ചു വീഡിയോയിൽ പറയുന്നത്.

അമ്മ ഹൗസിൽ നന്നായി തന്നെ ​ഗെയിം കളിച്ചുവെന്നും അമ്മയ്ക്ക് ഷോയിൽ തുടരാമായിരുന്നുവെന്നും നല്ല വോട്ട് ഉണ്ടായിരുന്നു എന്നും കിച്ചു പറഞ്ഞു. വീട്ടിലെത്തിയ കിച്ചു അമ്മയേയും അനിയൻ റിഥുലിനേയും കൂട്ടി ഭക്ഷണം കഴിക്കാനാണ് ആദ്യം പോയത്. 'ഇപ്പോഴാണോ നീ എന്നെ കാണാൻ വരുന്നത്?' എന്നാണ് കിച്ചുവിനെ കണ്ടയുടൻ രേണു ചോദിച്ചത്.

അമ്മയുടെ ബി​ഗ് ബോസ് വിശേഷങ്ങൾ കിച്ചു ചോ​ദിച്ചറിയുന്നതും വീഡിയോയിൽ കാണാം. മുപ്പത്തിയഞ്ച് ദിവസം നിൽക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലെന്നും ഒരു ആഴ്ച നിൽക്കാനാണ് പോയതെന്നും രേണു പറയുന്നു. താൻ മാനസികമായി തളർന്നുവെന്നും നെ​ഗറ്റീവ് പോസിറ്റീവാക്കാൻ കഴിഞ്ഞു എന്നാണ് അനുഭവം പങ്കുവെച്ച് രേണു പറഞ്ഞത്. അതുകേട്ടശേഷം, 'അവിടെ നിൽക്കാമായിരുന്നില്ലേ?' എന്നാണ് കിച്ചു വീണ്ടും ചോദിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com