പത്തനംതിട്ട : ആറന്മുള ക്ഷേത്രത്തിലെ ആചാര ലംഘന വിവാദത്തിൽ പ്രതികരിച്ച് തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട്. എല്ലാം കത്തിലൂടെ അറിയിച്ചത് ദേവസ്വം ബോർഡാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അറിഞ്ഞാൽ ഇടപെടേണ്ടത് തൻ്റെ ഉത്തരവാദിത്വം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Aranmula Valla sadhya Controversy)
ദേവന് നേദിക്കും മുന്‍പ് , അഷ്ടമി രോഹിണി വള്ളസദ്യ ദേവസ്വം മന്ത്രിക്ക് വിളമ്പിയെന്നാണ് ആക്ഷേപം. ഔദ്യോഗികമായി ആദ്യം നൽകിയ കത്തിൽ സമയത്തെ കുറിച്ച് വ്യക്തത ഇല്ലായിരുന്നുവെന്നും, തേവര്‍ക്ക് വേണ്ടിയുള്ള വിഷയത്തില്‍ കൃത്യമായ നിലപാട് എടുക്കുക എന്നത് തന്ത്രിയുടെ ഉത്തരവാദിത്തമാണ് എന്നും തന്ത്രി ചൂണ്ടിക്കാട്ടി.
ആറന്മുളയിൽ ആചാര ലംഘനം ഉണ്ടായിട്ടില്ല എന്ന് പള്ളിയോട സേവാസംഘം
ആറന്മുളയിൽ ആചാരലംഘനം ഉണ്ടായിട്ടില്ല എന്ന് പള്ളിയോട സേവാസംഘം. വിവാദം ഉണ്ടാക്കിയത് ദേവസ്വം ബോർഡ് ആണെന്നും ഇവർ പറഞ്ഞു. തന്ത്രി മറുപടി നൽകിയത് ബോർഡ് കൊടുത്ത കത്തിനാണെന്നും, തന്ത്രി ചടങ്ങ് നേരിട്ട് കണ്ടിട്ടില്ലെന്നും ഇവർ പറയുന്നു.
വള്ളസദ്യ നേരത്തെ നടത്തി എന്ന തെറ്റായ വിവരം ബോർഡാണ് തന്ത്രിയെ കത്തിലൂടെ അറിയിച്ചതെന്നും പള്ളിയോട സേവാസംഘം കൂട്ടിച്ചേർത്തു.
ആചാരലംഘനം നടന്നിട്ടില്ല എന്നാണ് പള്ളിയോട സേവാസംഘം പ്രസിഡൻ്റ് കെ വി സാംബദേവൻ അറിയിച്ചത്. ദേവന് നേദിക്കുന്നതിന് മുൻപായി ദേവസ്വം മന്ത്രിക്ക് വിളമ്പി എന്നാണ് ആക്ഷേപം.