
കൊച്ചി : ഐഎച്ച്ആർഡി തത്കാലിക ഡയറക്ടർ പദവിയിൽ വി എ അരുൺകുമാറിനെ നിയമിച്ചതിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്.
വി എ അരുൺകുമാറിന്റെ യോഗ്യത പരിശോധിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. മുൻ മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരിൽ രാഷ്ട്രീയ സ്വാധീനത്തിൽ യോഗ്യത മറികടന്ന് പദവിയിൽ എത്തിയോ എന്ന് പരിശോധിക്കണമെന്നും കോടതി നിരീക്ഷിച്ചു.
തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജ് മുൻ പ്രിൻസിപ്പലും നിലവിൽ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ഡീനും ആയ ഡോ. വിനു തോമസിന്റെ ഹർജിയിലാണ് കോടതി ഉത്തരവ്.ഐഎച്ച്ആർഡി ഡയറക്ടർ പദവി സർവകലാശാല വിസിക്ക് തുല്യമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.