സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം | Appointment

ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് തിരിച്ചറിയൽ രേഖ എന്നിവ സഹിതം ജില്ലാ മെഡിക്കൽ ഓഫീസിൽ എത്തിച്ചേരണം
Appointment
Updated on

മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക് സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. സൈക്യാട്രിസ്റ്റ് തസ്തികയിൽ എം.ബി.ബി.എസ്, എം.ഡി/ഡി.എൻ.ബി സൈക്യാട്രി/ഡി.പി.എം, ടി.സി.എം.സി രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് എം.എസ്.സി സൈക്കോളജി, എം.ഫിൽ, ആർ.സി.ഐ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് തിരിച്ചറിയൽ രേഖ എന്നിവ സഹിതം ജില്ലാ മെഡിക്കൽ ഓഫീസിൽ എത്തിച്ചേരണം. ഫോൺ – 04935 240390. (Appointment)

Related Stories

No stories found.
Times Kerala
timeskerala.com