

തിരുവനന്തപുരം സർക്കാർ പ്ലാസ്റ്റിക് സർജറി വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന Burns Unit ലെ NPPMBI പ്രൊജക്ടിലെ അനസ്തെറ്റിസ്റ്റ് തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അനസ്തേഷ്യോളജിയിൽ എം.ഡി/ ഡി.എൻ.ബിയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യരാവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഡിസംബർ 22 രാവിലെ 11ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.