അക്കൗണ്ടന്റ് നിയമനം | Apply Now

അയല്‍ക്കൂട്ട അംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയവര്‍ക്ക് അപേക്ഷിക്കാം
Apply now
Updated on

ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ സിഡിഎസുകളിലേക്ക് അക്കൗണ്ടന്റ് തസ്തികയില്‍ നിയമനം നടത്തുന്നു. അയല്‍ക്കൂട്ട അംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയവര്‍ക്ക് അപേക്ഷിക്കാം. മണ്ണാര്‍ക്കാട് ബ്ലോക്ക് (രണ്ട്), അട്ടപ്പാടി ബ്ലോക്ക് (രണ്ട്), പട്ടാമ്പി ബ്ലോക്ക് (ഒന്ന്) എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്. അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബി-കോം ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനം, ടാലി യോഗ്യതയും, അക്കൗണ്ടിങ്ങില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 2025 സെപ്തംബര്‍ ഒന്നിന് 36 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗ്ഗം മറ്റ് പിന്നോക്ക സമുദായങ്ങള്‍, ഭിന്നശേഷിക്കാര്‍, വിധവകള്‍ എന്നിവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കും. അപേക്ഷാഫോറം www.kudumbashree.org ല്‍ ലഭിക്കും. അപേക്ഷകള്‍ ജനുവരി 27 വൈകീട്ട് അഞ്ചിനകം ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് 678001 എന്ന വിലാസത്തില്‍ ലഭ്യമാക്കണമെന്ന് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു. (Apply Now)

Related Stories

No stories found.
Times Kerala
timeskerala.com