

ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനത്തിലും മറ്റ് കാര്യ നിർവ്വഹണങ്ങളിലും സഹായിക്കുന്ന/പ്രോത്സാഹിപ്പിക്കുന്ന NSS/NCC/SPC യൂണിറ്റിനെ ആദരിക്കുന്ന സഹചാരി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. (Apply Now)
ഗവൺമെന്റ്/ എയ്ഡഡ്/ പ്രൊഫഷണൽ കോളേജുകൾക്ക് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളേയും പഠനത്തിലും മറ്റ് പ്രവർത്തനങ്ങളിലും സഹായിക്കുന്നതും വിദ്യാഭ്യാസ സ്ഥാപനത്തിനു പുറത്തും ഭിന്നശേഷിക്കാരെയും അവർക്കായി നടപ്പിലാക്കുന്ന മെഡിക്കൽ ക്യാമ്പ് പോലുള്ള വിവിധ പരിപാടികളും സഹായം നൽകുന്ന ജില്ലയിലെ മികച്ച മൂന്ന് NSS/NCC/SPC യൂണിറ്റിനാണ് അവാർഡ് നൽകുക. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളാണ് അവാർഡിനായി പരിഗണിക്കുന്നത്. അതാത് യൂണിറ്റ് തയ്യാറാക്കുന്ന റിപ്പോർട്ട് സ്ഥാപന മേധാവി ശുപാർശ ചെയ്ത് ഫോട്ടോ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് നവംബർ 22 നുള്ളിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0487-2321702, sjd.kerala.gov.in.