

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ 2026 ജനുവരി സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പത്താം ക്ലാസ്സ് പാസ്സായിരിക്കണം. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത പത്താം ക്ലാസ്സ് പാസ്സ് അഥവാ തത്തുല്യം. അപേക്ഷകര്‍ക്ക് 17 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി നല്‍കണം. അവസാന തീയതി ഡിസംബര്‍ 31. വിശദവിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും. (Apply Now)
ജില്ലയിലെ വിവിധ കേന്ദ്രങ്ങള്‍ : വണ്ടൂര്‍-ആദിദേവ് ഹദ വിദ്യാ യോഗ സെന്റര്‍, മഞ്ചേരി-സിവിഎസ് ഹെല്‍ത് സെന്റര്‍, പുലാമന്തോള്‍-ഗ്രാമോദ്യം യോഗ സെന്റര്‍, കോട്ടക്കല്‍-ഇന്ത്യന്‍ അക്യുപങ്ചര്‍ ആന്റ് ഹോളിസ്റ്റിക് അക്കാദമി, കേരള ആയൂര്‍വേദിക് സ്റ്റഡീസ് ആന്റ് റിസര്‍ച്ച് സൊസൈറ്റി, ചട്ടിപ്പറമ്പ്-കൈവല്യ യോഗ അക്കാദമി, പൂക്കോട്ടുംപാടം-പതഞ്ജലി യോഗ സെന്റര്‍, ഏലംകുളം-സ്വാധ്യായ യോഗ സെന്റര്‍, നരിപ്പറമ്പ്-സ്പ്ലെഡിഡ് സ്പോര്‍ട്സ് യോഗ ആന്റ് മാര്‍ഷ്യല്‍ ആര്‍ട്സ് അക്കാദമി. ഫോണ്‍-8281114464.