സമൃദ്ധി കേരളം ടോപ് അപ് ലോൺ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു | Apply for Loan

ഒരു ഗുണഭോക്താവിന് പരമാവധി 10 ലക്ഷം രൂപ വരെ ടേം ലോൺ/ വർക്കിങ് കാപിറ്റൽ ലോണായി ലഭിക്കും
Apply for Loan
Published on

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ മുഖേന നടപ്പിലാക്കുന്ന സമൃദ്ധി ടോപ്പ് അപ്പ് ലോൺ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. പട്ടികജാതിക്കാരായ നിലവിലുള്ള സംരംഭകരുടെ ബിസിനസ് വികസനവും സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ പദ്ധതി നടപ്പാക്കുന്നത്. ഒരു ഗുണഭോക്താവിന് പരമാവധി 10 ലക്ഷം രൂപ വരെ ടേം ലോൺ/ വർക്കിങ് കാപിറ്റൽ ലോണായി ലഭിക്കും. (Apply for loan)

ഗുണഭോക്താക്കൾക്ക് അവരുടെ ഇഷ്ടാനുസരണം മൂന്ന് ശതമാനം അറ്റ വാർഷിക പലിശ നിരക്കിലോ അല്ലെങ്കിൽ 20 ശതമാനം വരെ സബ്സിഡി രൂപത്തിൽ (പരമാവധി രണ്ടുലക്ഷം രൂപ വരെ) പദ്ധതിയുടെ ആനുകൂല്യം തെരഞ്ഞെടുക്കാം. കൂടുതൽവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി വെള്ളയമ്പലത്ത് അയ്യങ്കാളി ഭവനിലുള്ള പട്ടികജാതി പട്ടികവർഗ കോർപ്പറേഷന്റെ തിരുവനന്തപുരം ജില്ലാ കാര്യാലയവുമായി ബന്ധപ്പെടണം. വിശദവിവരങ്ങൾക്ക്: 9037127372.

Related Stories

No stories found.
Times Kerala
timeskerala.com