

കോട്ടയം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ തിരുവനന്തപുരം മുട്ടട റീജണല്‍ സെന്ററില്‍ ജനുവരി അഞ്ചിന് ആരംഭിക്കുന്ന വിവിധ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഒരു വര്‍ഷം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ആറുമാസം), ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഒരു വര്‍ഷം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി സയന്‍സ് (ആറു മാസം) എന്നിവയിാണ് പ്രവേശനം. യോഗ്യത: ബിരുദം, പ്ലസ് ടു, എസ്.എസ്.എല്‍.സി. ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. ഫോണ്‍: 0471-2550612, 9400519491, 8547005087. (Computer course)