മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂൾ പ്രവേശനത്തിന് അപേക്ഷിക്കാം | Apply Now

പട്ടികവര്‍ഗ്ഗ വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
Apply now
Updated on

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കണിയാമ്പറ്റ, നല്ലൂര്‍നാട്‌ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് പട്ടികവര്‍ഗ്ഗ വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അഞ്ചാം ക്ലാസിലേക്കാണ് പ്രവേശനം. പട്ടികജാതി, മറ്റ് വിഭാഗകാര്‍ക്ക് നിശ്ചിത ശതമാനം സീറ്റുകളിലേക്ക് അപേക്ഷിക്കാം. കണിയാമ്പറ്റ എം.ആര്‍.എസിലേക്ക് നാലാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കും നല്ലൂര്‍നാട് എം.ആര്‍.എസിലേക്ക് നാലാം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. (Apply Now)

കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ അധികരിക്കാത്തവര്‍ക്ക് അപേക്ഷിക്കാം. പ്രാക്തന ഗോത്രവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധി ബാധകമല്ല. താത്പര്യമുള്ളവര്‍ www.stmrs.in മുഖേനയോ, അല്ലാത്ത പക്ഷം അപേക്ഷ, ജാതി, വരുമാനം, ജനനതിയതി, പഠിക്കുന്ന ക്ലാസ് തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം എന്നിവ സഹിതം ബന്ധപ്പെട്ട പ്രൊജക്ട് ഓഫീസ്/ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ് /ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലെ സഹായി കേന്ദ്രം മുഖേന ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷയുടെ പകര്‍പ്പ് ഫെബ്രുവരി 23 വൈകിട്ട് അഞ്ചിനകം കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.റ്റി.ഡി.പി ഓഫീസിലോ, മാനന്തവാടി/സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ, ജില്ലാ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിലോ ലഭ്യമാക്കണം. ഫോണ്‍- 04936 202232.

Related Stories

No stories found.
Times Kerala
timeskerala.com