
പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന വിവിധ ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസുകളിൽ എസ് സി പ്രൊമോട്ടർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 18നും 40 നും ഇടയിൽ പ്രായമുള്ള പ്ലസ് ടു/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തേക്കാണ് നിയമനം. പ്രതിമാസ സ്റ്റൈപ്പൻ്റ് 10,000 രൂപ. അപേക്ഷകർ സ്ഥിരതാമസമുള്ള പഞ്ചായത്ത്/നഗരസഭകളിലേക്ക് മാത്രമേ അപേക്ഷിക്കാൻ പാടുള്ളു. താല്പര്യമുള്ള ഉദ്യോഗാർഥികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോം, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നുള്ള സ്ഥിര താമസ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ആലപ്പുഴ സിവിൽ സ്റ്റേഷൻ അനെക്സ് ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോം എല്ലാ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും, ജില്ലാ പട്ടികജാതി വികസന ഓഫീസിലും ലഭ്യമാണ്. അവസാന തീയതി ആഗസ്റ്റ് 22 വൈകിട്ട് 5 മണി. ഫോൺ: 0477 225248.