കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു | Apply Now

താൽപര്യമുള്ളവർ ബയോഡാറ്റയും, വിദ്യാഭാസ യോഗ്യത, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 31ന് വൈകുന്നേരം 5 നകം അപേക്ഷ സമർപ്പിക്കണം.
Apply now
Updated on

പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന ഗവ പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ഡാറ്റാ എൻടി, ഡി റ്റി പി കോഴ്സുകളുടെ പരിശീലനം നടത്തുന്നതിനായി കമ്പ്യൂട്ടർ ഇൻസ്ട്രക്ടറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അടിസ്ഥാന യോഗ്യതയായി ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും, പി ജി ഡി സി എ യും ഉള്ളവരായിരിക്കണം. കൂടാതെ എം എസ് ഓഫീസ്, ഡി റ്റി പി, ഐ എസ് എം പബ്ലിഷർ എന്നിവയിൽ പരിജ്ഞാനമുള്ളവരും ആയവയിൽ അംഗീകൃത സർട്ടിഫിക്കറ്റുകൾ ഉള്ളവരുമായിരിക്കണം. കമ്പ്യൂട്ടർ കോഴ്സ് പരിശീലനത്തിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന നൽകും. താൽപര്യമുള്ളവർ ബയോഡാറ്റയും, വിദ്യാഭാസ യോഗ്യത, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 31ന് വൈകുന്നേരം 5 നകം അപേക്ഷ സമർപ്പിക്കണം. എസ് സി/ എസ് ടി വിഭാഗത്തിൽപ്പെടുന്നവർക്ക് മുൻഗണനയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വിലാസം: പ്രിൻസിപ്പാൾ, ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്റർ, സബ് ജയിൽ റോഡ്, ബൈ ലൈൻ, ആലുവ- 683 101, ഫോൺ: 0484 2623304, 9188581148, 8921708401, ഇമെയിൽ: petcernakulam@gmail.com. (Apply Now)

Related Stories

No stories found.
Times Kerala
timeskerala.com