ഓണം ഘോഷയാത്ര കലാരൂപങ്ങളുടെ അപേക്ഷ ക്ഷണിച്ചു

ഓണം ഘോഷയാത്ര കലാരൂപങ്ങളുടെ അപേക്ഷ ക്ഷണിച്ചു
Published on

ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങളുടെ ഭാഗമായി 2025 സെപ്റ്റംബർ 9 - ന് തിരുവനന്തപുരത്ത് നടക്കുന്ന ഓണം ഘോഷയാത്രയിൽ, കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്ന വിവിധ കലാരൂപങ്ങൾ അവതരിപ്പിക്കുന്നതിന് താല്പര്യമുള്ള കലാപ്രവർത്തകരിൽ നിന്നും / കലാസംഘങ്ങളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. വിശദവിവരങ്ങൾ അടങ്ങിയ അപേക്ഷകൾ 2025 ഓഗസ്റ്റ് 22 - നകം ജനറൽ കൺവീനർ, ടൂറിസം ഓണം ഘോഷയാത്ര 2025, പാർക്ക് വ്യൂ, തിരുവനന്തപുരം - 33 എന്ന വിലാസത്തിലോ, മെമ്പർ സെക്രട്ടറി, ഭാരത് ഭവൻ,തൃപ്തി ബംഗ്ലാവ്‌, തൈക്കാട്. പി. ഒ തിരുവനന്തപുരം - 14 എന്ന വിലാസത്തിലോ അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 4000282 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്

Related Stories

No stories found.
Times Kerala
timeskerala.com