ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പുകള്‍ക്ക് 
അപേക്ഷ ക്ഷണിച്ചു
Published on

കൊച്ചി: ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ ഈ വിദ്യാഭ്യാസ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു.

ബാങ്കിന്റെ സ്ഥാപകനായ കെ പി ഹോര്‍മിസിന്റെ സ്മരണാർത്ഥം ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പിന് എംബിബിഎസ്, ബിഡിഎസ്, ബിവിഎസ് സി, ബിഇ/ ബിടെക്/ ബിആര്‍ക്, ബിഎസ് സി നഴ്‌സിങ്, ബിഎസ് സി അഗ്രികള്‍ച്ചര്‍, എംബിഎ/ പിജിഡിഎം (ഫുള്‍ടൈം) എന്നീ കോഴ്‌സുകളിൽ 2025 - 26 വർഷത്തിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകർ ആന്ധ്രാ പ്രദേശ്, ഗുജറാത്ത്, കര്‍ണാടക, കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഒന്നിലെ സ്വദേശികളായിരിക്കണം .

വീരമൃത്യു വരിച്ച സായുധ സേനാംഗങ്ങളുടെ ആശ്രിതര്‍, കാഴ്ച- സംസാര- കേള്‍വി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

ട്യൂഷന്‍ ഫീസും മറ്റ് ചെലവുകളും ഉൾപ്പെടെ പ്രതിവർഷം പരമാവധി ഒരു ലക്ഷം രൂപ വരെ സ്കോളർഷിപ്പായി ലഭിക്കും. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം മൂന്നുലക്ഷം രൂപയില്‍ കവിയാൻ പാടുള്ളതല്ല. സേവനത്തിലിരിക്കെ മരിച്ച ജവാന്മാരുടെ ആശ്രിതര്‍ക്ക് വാർഷിക വരുമാന വ്യവസ്ഥ ബാധകമല്ല.

"അവസരങ്ങളിലേക്കുള്ള വാതിൽ തുറക്കുകയും വിയോജിപ്പുകളെ കൂട്ടിയിണക്കുകയും ചെയ്യുന്ന വിദ്യാഭ്യാസം, സാഹചര്യങ്ങൾക്കപ്പുറം കഴിവ് വിജയത്തെ നിർവചിക്കുന്ന ഭാവിയെ രൂപപ്പെടുത്തുകയും ചെയ്യുന്നു. പഠിക്കാനും വളരാനും രാഷ്ട്രത്തിന്റെ പുരോഗതിക്കു സംഭാവന നൽകാനുമുള്ള അവസരം ഇന്ത്യയിലെ ഊർജ്ജസ്വലരായ യുവജനതയ്ക്ക് ലഭിക്കുന്നു എന്നുറപ്പുവരുത്താനുള്ള ഒരു ശ്രമമാണ് ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്." ബാങ്കിന്റെ ചീഫ് ഹ്യുമൻ റിസോഴ്സസ് ഓഫീസറായ എൻ രാജനാരായണൻ പറഞ്ഞു.

അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കുമായി https://www.federal.bank.in/documents/d/guest/federal-bank-hormis-memorial-foundation-scholarships-2025-26-website-announcement-final എന്ന പോർട്ടൽ സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾ ബാങ്കിന്റെ വെബ് സൈറ്റിലെ സി എസ് ആർ പേജിൽ ലഭ്യമാണ്.

അപേക്ഷ നൽകേണ്ട അവസാന തീയതി 2025 ഡിസംബർ 31

Related Stories

No stories found.
Times Kerala
timeskerala.com