
അസാപ് കേരളയിൽ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ എഡ്യൂക്കേഷൻ ആന്റ് ട്രെയിനിംഗ് സർട്ടിഫിക്കേഷനോടു കൂടി പ്ലേസ്മെന്റ് സഹായത്തോടെ നടത്തുന്ന കോഴ്‌സിൽ പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കാലടി ദത്താത്രേയ ഇന്റഗ്രേറ്റഡ് ഹോളിസ്റ്റിക് ഹെൽത്ത്കെയർ സെന്ററിൽ നടത്തുന്ന കോഴ്സിന്റെ കാലാവധി ഒമ്പത് മാസമാണ്. അപേക്ഷകർ ഒക്ടോബർ 20 ന് മുമ്പായി https://forms.gle/Mpp1UCkxD33AiHrUA ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്
ഫോൺ: 9495999749,9995288833