അസാപ് കേരളയുടെ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് ട്രെയിനിങ് കോഴ്‌സിലേക്ക അപേക്ഷ ക്ഷണിച്ചു

ASAP Kerala
Published on

സംസ്ഥാന സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (ASAP Kerala) ലക്കിടി നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (GDA) അഡ്വാന്‍സ്ഡ് ട്രെയിനിംഗ് കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.

പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ആരോഗ്യരംഗത്ത് ഗകരിയര്‍ നേടുന്നതിനുള്ള മികച്ച അവസരമാണിത്. തിയറി, പ്രായോഗിക പരിശീലനം, ഹാന്‍ഡ്‌സ്-ഓണ്‍ അനുഭവം എന്നിവ ഉള്‍ക്കൊള്ളുന്ന ഈ കോഴ്‌സ് NSDC / സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ / ASAP കേരള മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഒരുക്കിയിരിക്കുന്നത്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആരോഗ്യമേഖലയിലെ പ്രമുഖ സ്ഥാപനങ്ങളില്‍ ജോലി ലഭ്യതയ്ക്കുള്ള സാധ്യതയും ഉറപ്പുമുണ്ട്. കോഴ്സില്‍ ചേരുന്നതിനുള്ള അടിസ്ഥാന യോഗ്യത പ്ലസ് ടു പാസ് ആണ്. അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ 9495999667,9895967998 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ, കോഴ്‌സില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ലിങ്ക് വഴി അപേക്ഷിക്കുക. https://forms.gle/THbV5Su474kNiTpCAK8

Related Stories

No stories found.
Times Kerala
timeskerala.com