

കേരള സര്‍ക്കാരിന്റെ നൈപുണ്യ വികസന സംരംഭമായ അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ലക്കിടിയിൽ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ്സ് പൂർത്തിയായ പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് പുതിയ ബാച്ചിലേക്ക് പ്രവേശനം നേടാം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള സ്‌പോര്‍ട്‌സ് ആന്‍ഡ് ഫിറ്റ്‌നസ് സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ നല്‍കുന്ന എൻ.സി.വി.ഇ.ടി ലെവല്‍ 4 സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇന്‍സ്റ്റാള്‍മെന്റ് സൗകര്യത്തില്‍ ഫീസ് അടയ്ക്കാം.
കോഴ്‌സില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ https://forms.gle/bW3ZExKEYUn4uGSq7 എന്ന ലിങ്ക് വഴി അപേക്ഷിക്കുക. കൂടുതൽ വിവരങ്ങള്‍ക്ക് ഫോൺ: 9495999667, 9895967998.