'ആരെ വേണമെങ്കിലും 'ഇടതു സഹയാത്രികൻ' എന്ന് പേരിട്ട് വിളിക്കാം': മന്ത്രി P രാജീവ് | BJP

പാർട്ടി പ്രതിനിധിയായി കണക്കാക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു
'ആരെ വേണമെങ്കിലും 'ഇടതു സഹയാത്രികൻ' എന്ന് പേരിട്ട് വിളിക്കാം': മന്ത്രി P രാജീവ് | BJP
Updated on

കൊച്ചി: റെജി ലൂക്കോസ് ബി.ജെ.പിയിൽ ചേർന്നതിനെ നിസ്സാരവൽക്കരിച്ച് മന്ത്രി പി രാജീവ്. ചാനൽ ചർച്ചകളിൽ പാർട്ടി പ്രതിനിധിയായി അദ്ദേഹത്തെ കണക്കാക്കാനാവില്ലെന്ന് മന്ത്രി പി. രാജീവ്‌ വ്യക്തമാക്കി.(Anyone can be called 'left-wing companion, says Minister P Rajeev about Reji Lukose joining BJP)

"സി.പി.ഐ.എം ആളെ വിടാത്ത ചർച്ചകളിൽ മാധ്യമങ്ങൾ വിളിച്ചിരുത്തുന്ന ഒരാൾ മാത്രമാണ് റെജി ലൂക്കോസ്. അദ്ദേഹത്തിന് പാർട്ടി ഘടകങ്ങളുമായി ഒരു ബന്ധവുമില്ല. ആരെ വേണമെങ്കിലും 'ഇടതുസഹയാത്രികൻ' എന്ന് പേരിട്ട് വിളിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ കോൺഗ്രസിൽ നിന്ന് ഇപ്പോൾ പോകാൻ നിൽക്കുന്നത് സാധാരണക്കാരല്ല, വർക്കിങ് കമ്മിറ്റി അംഗങ്ങൾ പോലെയുള്ള ഉന്നത നേതാക്കളാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Stories

No stories found.
Times Kerala
timeskerala.com