
പാലക്കാട്: വിവാദങ്ങൾ ശക്തമായതോടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി ബിജെപി(Rahul Mamkoottathil). മാർച്ചിൽ സംഘർഷം ഉണ്ടായതോടെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ശേഷം ബി.ജെ.പി പ്രവർത്തകരെ പോലീസ് സംഭവ സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്ത മാറ്റി. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ജില്ലയിലെ ഔദ്യോഗിക പരിപാടികളിലും ക്ലബ്ബുകളുടെ പരിപാടികളിലും പങ്കെടുത്താൽ തടയുമെന്ന് ബിജെപി വ്യക്തമാക്കി.