അൻവർ കാത്തിരിക്കുന്നതിൽ നിരാശപ്പെടേണ്ടി വരില്ല, യുഡിഎഫുമായി ഒന്നിച്ചുപോകണം; അടൂർ പ്രകാശ് | Congress

പിണറായിസത്തിനെതിരെയാണ് അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചത്. യുഡിഎഫും അൻവറും ഉയർത്തുന്ന മുദ്രാവാക്യം ഒന്നാണ്
Adoor Prakash
Published on

വയനാട്: പി.വി അൻവർ ഇപ്പോഴുള്ള നിലപാട് മാറ്റിയാൽ നിരാശപ്പെടേണ്ടി വരില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മാപ്പ് പറയണം എന്നൊന്നും പറയുന്നില്ല. ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. പുക വെളുത്തതാണോ, കറുത്തതാണോ എന്ന് വൈകാതെ അറിയാൻ കഴിയുമെന്നും അടൂർ പ്രകാശ് പറഞ്ഞു.

"അൻവർ വിഷയം പരിഹരിക്കാൻ ഇനിയും സമയം ഉണ്ട്. എല്ലാവരെയും കൂട്ടി യോജിപ്പിച്ചുകൊണ്ട് പോവുക എന്ന തത്വമാണ് യുഡിഎഫിനുള്ളത്.അൻവർ ആണെങ്കിലും മറ്റൊരാൾ ആണെങ്കിലും അങ്ങനെ തന്നെയാണ്. കാണിക്കേണ്ട മര്യാദകൾ കാണിച്ചു കഴിഞ്ഞാൽ സഹകരിച്ചു പോകും. ഇന്നത്തെ ഒരു ദിവസം കൂടി കാത്തിരിക്കുകയാണെന്ന് അൻവർ പറഞ്ഞു. അതിൽ സന്തോഷം ഉണ്ട്. അദ്ദേഹത്തിന് നിരാശപ്പെടേണ്ടതായി വരില്ല. പിണറായിസത്തിനെതിരെയാണ് അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചത്. യുഡിഎഫും അൻവറും ഉയർത്തുന്ന മുദ്രാവാക്യം ഒന്നാണ്. മുദ്രാവാക്യങ്ങളിൽ ഭാഷയുടെ വ്യത്യാസം മാത്രമേയുള്ളൂ. അൻവറും യുഡിഎഫും ഒന്നിച്ച് പോകണമെന്നാണ് തന്റെ ആവശ്യം." - അടൂര്‍ പ്രകാശ് പറഞ്ഞു.

എൽഡിഎഫ് സ്ഥാനാർഥിക്കായി വലവീശിക്കൊണ്ടിരിക്കുന്നതേ ഉള്ളൂ. ആരാണ് ആ വലയിൽ കുരുങ്ങുകയെന്ന് അറിയില്ല. ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ യുഡിഎഫിന് അനുകൂലമായ നിലപാടാണ് നിലമ്പൂരിൽ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com