
ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ നിലവിൽ ഏറ്റവും കൂടുതൽ ആരാധകരുളള മത്സരാർത്ഥികളിൽ ഒരാളാണ് അനുമോൾ. ആദ്യ ആഴ്ചകളിൽ ഗ്രൂപ്പായുളള ആക്രമണത്തിന് ഇരയായത് അനുമോൾക്ക് ഫാൻസിന്റെ എണ്ണം കൂട്ടി. പിന്നീട് ദിവസങ്ങളോളം കണ്ടന്റ് ഉണ്ടാക്കുന്നത് അനുമോളെ ചുറ്റിപ്പറ്റി മാത്രമായിരുന്നു എന്നതായിരുന്നു അവസ്ഥ.
എന്നാൽ, ഇപ്പോൾ കളി മാറി. കരച്ചിൽ കാർഡ് അനുമോൾ ഇപ്പോൾ എടുക്കുന്നില്ല. അതോടെ കണ്ടന്റ് തീർന്നു എന്നാണ് അനുമോൾ ഹേറ്റേഴ്സ് പറയുന്നത്. അതുകൊണ്ട് തന്നെ അനുമോൾ ബിഗ് ബോസിലെ വിജയി ആകാൻ സാധ്യത ഇല്ലെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പിൽ പറയുന്നത്.
കുറിപ്പിന്റെ പൂർണ രൂപം:
"ബിഗ് ബോസ് അൻപതു ദിവസം പിന്നിടുമ്പോൾ ഒരു അനുമോൾ ഹേറ്റർ എന്ന നിലയ്ക് ആകെയുള്ള ആശ്വാസം അനു വിന്നർ ആകാൻ ഇനിയുമൊരു 50% സാധ്യത പോലുമില്ല എന്നുള്ളത് മാത്രമാണ്.. അൻപതു ദിവസം അനുവിന്റെ നാടകവും കരച്ചിലും സദാചാരവും മാത്രമായിരുന്നു കണ്ടന്റ്. എല്ലാം ഒന്ന് കുറഞ്ഞു വന്നിട്ടുണ്ട് താങ്ക്സ് ടു വൈൽഡ്കാർഡ്സ് ആൻഡ് ചലഞ്ചേഴ്സ്..
അനുമോൾടെ ഇപ്പോളത്തെ ലക്ഷ്യം എങ്ങിനെ എങ്കിലും ഉള്ള ഫാൻസിനെ വെച്ച് 100 ഡേയ്‌സ് അവിടെ നിക്കണം എന്ന് മാത്രമാണ് ( അത് അങ്ങിനെ തന്നെ ആയിക്കോട്ടെ ).. ഒന്നുമില്ലേലും ഓവർഡ്രാമ മോങ്ങൽ ഒന്നും കാണണ്ടല്ലോ... അനുവിന്റെ ഫാൻസും ഹേറ്റേഴ്‌സും ഒരുപോലെ ആഗ്രഹിക്കുന്നത് അനുവിന്റെ ഊള കണ്ടന്റ് ഇല്ലാത്ത ബിഗ്ഗ്‌ബോസ് തന്നെയാണ്...
അനുവിന്റെ ഫാൻസൊക്കെ ആദ്യം പുറത്ത് പറയുന്നത് ഞങ്ങൾ ആദില നൂറയുടെ ഫാൻസാണ് അല്ലേൽ അനീഷിന്റെയോ ഷാനവാസിന്റെയോ ഫാൻസാണ് എന്നായിരുന്നു.. ബിഗ്ഗ്‌ബോസ് ചരിത്രത്തിൽ തന്നെ ഒരാളുടെ ഫാൻ ആണെന്ന് ഓപ്പൺ ആയി പറയാൻ കൂടി ഫാൻസിനു നാണക്കേടുള്ള കണ്ടെസ്റ്റന്റ് അനുമോൾ മാത്രമാരിക്കും.
അനുമോൾ മൂന്നാംസ്ഥാനത്തേക്ക് പിൻതള്ളപെട്ടത് ആശ്വാസമുള്ള ഒന്നുതന്നെയാണ്. പക്ഷെ ഒന്നും രണ്ടും സ്ഥാനത്തു നിൽക്കുന്നവർ അനുവിനെ പോലെ തന്നെ അർഹതയില്ലാത്തവർ ആണെന്ന് ഓർക്കുമ്പോൾ ആ ആശ്വാസം അങ്ങ് പോയി കിട്ടും.. താമസിയാതെ അനുമോൾക്ക് മൂന്നാംസ്ഥാനവും നഷ്ടമാകും. അവിടെ ലക്ഷ്മി കേറിയിരിക്കും... ടോപ് 4 ഇൽ അനീഷ്, ഷാനവാസ്, ലക്ഷ്മി, അനുമോൾ തന്നെയാകും വരുന്നത് പുരോഗമന കേരളത്തിന് അഭിമാനിക്കാൻ ഇതിൽ കൂടുതൽ എന്താ വേണ്ടത്. ആഹ്ലാദിപ്പിൻ ആർമാധിപ്പിൻ.'' എന്നാണ് കുറിപ്പ്.
കഴിഞ്ഞ ദിവസം നടന്ന ബോട്ടിൽ ടാസ്ക് ബിഗ് ബോസ് പൂർത്തിയാകും മുൻപ് റദ്ദാക്കിയിരുന്നു. അനുമോളുടെ പിടിവാശിയാണ് കാരണം എന്നാണ് ഉയരുന്ന വിമർശനം. ഇത് അനുമോൾക്ക് എതിരെ ഫാൻസ് തിരിയാനും കാരണമായിട്ടുണ്ട്.