
ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ ഏറ്റവും ചർച്ചയായ സംഭവമായിരുന്ന പുതപ്പിനുള്ളിൽ ആര്യനും ജിസേലും ചുംബിച്ചുവെന്ന അനുമോളുടെ ആരോപണം. ഇക്കാര്യം വീക്കൻഡ് എപ്പിസോഡിൽ മോഹൻലാൽ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. രൂക്ഷമായ ഭാഷയിലാണ് അനുമോളെ മോഹൻലാൽ വിമർശിച്ചത്. ഇത്രയധികം ക്യാമറയും 300 ഓളം പേരും ജോലി ചെയ്യുന്ന സെറ്റിനുള്ളിൽ ആരും കാണാത്ത കാര്യമാണ് അനുമോൾ കണ്ടുവെന്ന് പറയുന്നതെന്ന് മോഹൻലാൽ പറഞ്ഞു. എന്നാൽ ആര്യനും ജിസേലും തമ്മിൽ ചുംബിക്കുന്നത് താൻ കണ്ടുവെന്ന നിലപാടിൽ അനുമോൾ ഉറച്ചു നിൽക്കുകയും ചെയ്തു.
അനുമോളുടെ ഈ നിലപാടിനെ ചോദ്യം ചെയ്ത് ആര്യൻ രംഗത്തെത്തി. അനുമോൾക്ക് തന്നോട് ക്രഷുണ്ടെന്നും അതിൻ്റെ ഫ്രസ്ട്രേഷനിലാണ് ജിസേലുമായി കഥയുണ്ടാക്കുന്നതെന്നും ആര്യൻ തുറന്നടിച്ചു. ഇക്കാര്യം ഷോയിൽ അനുമോളുടെ സുഹൃത്തായിരുന്ന ശൈത്യ സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ അത് തമാശ മാത്രമാണെന്നും തന്നെക്കാൾ പ്രായം കുറവുള്ള ആര്യനെ ഒരു കുഞ്ഞനുജനെ പോലെയാണ് കണ്ടതെന്നും അനുമോൾ വ്യക്തമാക്കുകയും ചെയ്തു.
ബിഗ് ബോസിൽ ഓണത്തിനോടനുബന്ധിച്ചുള്ള വീക്കൻഡ് എപ്പിസോഡിൽ രണ്ട് എവിക്ഷനാണ് നടന്നത്. ആദ്യം പുറത്തായത് സോഷ്യൽ മീഡിയ താരം രേണു സുധിയാണ്. കുറെ എപ്പിസോഡുകളിലായി തന്നെ പുറത്ത് വിടണമെന്ന് രേണു ആവശ്യപ്പെടാറുണ്ടായിരുന്നു. ആ ആവശ്യം പരിഗണിച്ചാണ് രേണുവിന് ഷോയിൽ നിന്നും എവിക്ട് ചെയ്യുന്നതെന്ന് മോഹൻലാൽ അറിയിച്ചു. രേണുവിന് പിന്നാലെ നടൻ അപ്പാനി ശരത്തും ഷോയിൽ നിന്നും പുറത്തായി.