

ബിഗ് ബോസ് മലയാളം സീസൺ ഏഴ് അവസാനിക്കാൻ ഇനി രണ്ട് ആഴ്ചകള്‍ മാത്രമാണുള്ളത്. എട്ട് മത്സരാർത്ഥികളാണ് ബിഗ് ബോസ് ഹൗസിലുള്ളത്. കഴിഞ്ഞ ദിവസം ആര്യൻ വീട്ടിൽ നിന്ന് പുറത്തായിരുന്നു. ബിഗ് ബോസില്‍ നിന്ന് പുറത്തായ ശേഷം ഉള്ള ആര്യന്റെ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അനുവിന് തന്നോട് വിരോധം തോന്നാനുള്ള കാരണം ആര്യൻ പറഞ്ഞ വെളിപ്പെടുത്തിയതാണ് ചർച്ചയാകുന്നത്. പുറത്തായതിനു ശേഷം ഏഷ്യനെറ്റിന്റെ ലൈൻ കട്ട് പ്രോഗ്രാമിൽ സംസാരിക്കവെയായിരുന്നു ആര്യന്റെ പ്രതികരണം. "അനുവിന് തന്നോട് ക്രഷള്ളുതായി തോന്നിയിട്ടുണ്ട്. ആഗ്രഹിച്ച ആൺകുട്ടിയെ കിട്ടിയില്ലെങ്കിൽ അയാളെ ഇല്ലാതാക്കാം, അല്ലെങ്കിൽ അയാൾക്കെതിരെ നീങ്ങാമെന്ന സൈക്കോളജി അനുവിന് ഉള്ളതായി തോന്നിയിട്ടുണ്ട്." - ആര്യൻ പറയുന്നു.
അനുമോളുമായി താൻ ഇടയ്ക്ക് സൗഹൃദത്തിലാകുമെന്നും ഇടയ്ക്ക് എതിരാളിയാകുമെന്നാണ് ആര്യൻ പറയുന്നത്. എന്നാൽ, അനുമോളുമായി താൻ അധികം വഴക്ക് കൂടാൻ പോകാറില്ലെന്ന് പറഞ്ഞ ആര്യൻ ഇതിനുള്ള കാരണവും വ്യക്തമാക്കി. "അനുവിന് പുറത്ത് നല്ല പിആർ സപ്പോർട്ടുണ്ട്. ഇത് പേടിച്ചാണ് താൻ അധികം എതിർത്ത് സംസാരിക്കാൻ പോകാതിരുന്നത്. പിആറിന്റെ കാര്യത്തിൽ അനുമോളെ പേടിയില്ലാത്ത ആരും ഇല്ല. എന്ത് തെറ്റ് ചെയ്താലും പുറത്ത് വരുമ്പോൾ അത് ശരിയാണെന്ന രീതിയിലാണ് പിആർ അവതരിപ്പിക്കുന്നത്." - ആര്യൻ പറയുന്നു.
"അനുവിന് തന്നോട് പ്രത്യേക ഇഷ്ടമുണ്ട്. തനിക്ക് തന്നെ അത് ഇടയ്ക്ക് തോന്നിയിട്ടുണ്ട്. സ്കൂൾ സമയത്തൊക്കെ പ്രണയം വന്നാൽ നമുക്ക് ഒരു ചിന്ത വരും. ആഗ്രഹിച്ച ആൺകുട്ടിയെ കിട്ടിയില്ലെങ്കിൽ അയാളെ ഇല്ലാതാക്കാം. അല്ലെങ്കിൽ അയാൾക്ക് എതിരെ നീങ്ങാമെന്ന സൈക്കോളജി അനുവിന് ഉള്ളതായി തോന്നി. ഇടയ്ക്ക് വഴക്കിടാനും സ്നേഹം കാണിക്കാനും അനുമോൾ തന്റെടുത്ത് വരുമായിരുന്നു. തന്നോട് സ്നേഹം കാണിക്കുമ്പോൾ താൻ അത് സ്വീകരിച്ചിട്ടുണ്ട്. പക്ഷെ കുറ്റം പറഞ്ഞാൽ അത് സ്നേഹമായി എടുക്കാൻ കഴിയില്ലല്ലോ. അതുപോലെ ഗോസിപ്പ്സ് ഉണ്ടാക്കാൻ താൽപര്യമുള്ളയാളാണ് അനുമോളെന്ന് തോന്നിയിട്ടുണ്ട്." - ആര്യൻ പറഞ്ഞു.