
തിരുവന്തപുരം : പേരൂർക്കട വ്യാജ മാല മോഷണം കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം. വ്യാജ പരാതി നൽകിയ ഒന്നാം പ്രതി ഓമന ഡാനിയൽ മൂന്നാം പ്രതി എസ് ഐ പ്രസാദ് എന്നിവർക്കാണ് ജാമ്യം.
തിരുവനന്തപുരം എസ്.സി.- എസ്.ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ബിന്ദുവും കുടുംബവും രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്.
പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആറിൽ ഗുരുതര പരാമർശങ്ങളുണ്ടായി. എസ്.ഐയും,എ.എസ്.ഐയും ചേർന്നു ബിന്ദുവിനെ അന്യായമായി തടഞ്ഞുവെച്ചുവെന്നും കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം നടത്താതെയെന്നും എഫ്ഐആറിൽ പറയുന്നു.
മാല നഷ്ടപ്പെട്ടത് ഏപ്രിൽ 18നാണെങ്കിലും പരാതി നൽകിയത് 23നായിരുന്നു.വീട്ടുജോലിക്കാരിയായ ബിന്ദു മാല മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ഓമന ഡാനിയൽ പരാതി നൽകിയത്.