
കൊച്ചി : ആഭിചാരം, അനാചാരം എന്നിവ തടയുന്നതിനായുള്ള ബിൽ തങ്ങളുടെ പരിഗണനയിലാണെന്ന് പറഞ്ഞ് സംസ്ഥാന സർക്കാർ. മുൻപ് ഈ കേസ് പരിഗണിച്ചപ്പോൾ അങ്ങനെയിരു ബിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് ഇവർ പറഞ്ഞിരുന്നത്. (Anti-Superstition Bill under consideration)
എന്നാൽ, ഇപ്പോൾ സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത് ചില സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് ബില്ലിൻ്റെ കാര്യത്തിൽ കാലതാമസം ഉണ്ടാകുന്നതെന്നാണ്.
തടസങ്ങൾ വിശദീകരിച്ചു കൊണ്ടുള്ള സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു.