ഉത്തരക്കടലാസ് വിട്ടുനൽകിയില്ല ; അധ്യാപികയുടെ വീ​ട്ടി​ൽ ചെ​ന്ന് പി​ടി​ച്ചെ​ടു​ത്ത് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല

മൂ​ന്ന് വ​ർ​ഷ എ​ൽ​എ​ൽ​ബി ര​ണ്ടാം സെ​മ​സ്റ്റ​ർ പ്രോ​പ്പ​ർ​ട്ടി ലോ ഉത്തരക്കടലാസ് വീണ്ടെടുത്തത്.
kerala university
Published on

തി​രു​നെ​ൽ​വേ​ലി: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ എ​ൽ​എ​ൽ​ബി പു​ന​ർ മൂ​ല്യ​നി​ർ​ണ​യ വി​വാ​ദ​ത്തി​ൽ അ​ധ്യാ​പി​ക​യി​ൽ​ നി​ന്ന് സ​ർ​വ​ക​ലാ​ശാ​ല ഉത്തരക്കടലാസുകൾ ഏറ്റെടുത്തു.

സർവകശാലയിൽ നിന്നുള്ള സംഘം തിരുനെൽവേലിയിൽ എത്തി പൊലീസ് സഹായത്തോടെയാണ് ഉത്തരക്കടലാസുകൾ ഏറ്റെടുത്തത്.

മൂ​ന്ന് വ​ർ​ഷ എ​ൽ​എ​ൽ​ബി ര​ണ്ടാം സെ​മ​സ്റ്റ​ർ പ്രോ​പ്പ​ർ​ട്ടി ലോ ​വി​ഷ​യ​ത്തി​ലെ 55 ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളാ​ണ് പി​ടി​ച്ചു​വ​ച്ച​ത്. പ്രതിഫലത്തെ തുടർന്നുള്ള തർക്കമാണ് ആൻസർ ഷീറ്റുകൾ പിടിച്ചുവെക്കാനുള്ള കാരണം. ഇതേ തുടർന്ന് പുനർമൂല്യനിർണയ ഫലപ്രഖ്യാപനം വൈകിയത് വലിയ വിവാദമായിരുന്നു.തിരിച്ചുകിട്ടിയ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം നടത്തി ഉടൻ ഫലം പ്രഖ്യാപിക്കും.

Related Stories

No stories found.
Times Kerala
timeskerala.com