
മലപ്പുറം: നിലമ്പൂരിൽ വീണ്ടും കാട്ടാന ആക്രമണം(elephant). മുണ്ടേരി ഫാമിന് അപ്പുറം ചാലിയാര്‍ പുഴയുടെ അക്കരെയുള്ള വാണിയമ്പുഴ ഉന്നതിയിലാണ് കാട്ടാന ആക്രമണം നടത്തിയത്. ആക്രമണത്തിൽ വാണിയമ്പുഴ സ്വദേശി ബില്ലി(52)യ്ക്ക് ജീവൻ നഷ്ടമായി. ഇയാളെ കാട് മൂടിക്കിടക്കുന്ന തോടിന് സമീപത്ത് വച്ചാണ് കാട്ടാന ആക്രമിച്ചത്.
ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികൾ വിലയിരുത്തി. അതേസമയം പ്രദേശത്ത് മഴ ശക്തമായതിനാലും ചാലിയാർ കരകവിഞ്ഞ് ഒഴുകുന്നതിനാലും ബില്ലിയുടെ മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.