
പാലക്കാട്: ഭാരതപ്പുഴയിൽ വീണ്ടും അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് വൈകുന്നേരം വെള്ളിയാങ്കല്ല് തടയണയിലാണ് മൃതദേഹം പൊങ്ങിയത്.
ജലസംഭരണിയുടെ മധ്യഭാഗത്തായാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചു. എന്നാൽ ശക്തമായ മഴയിൽ മൃതദേഹം റെഗുലേറ്ററിന്റെ ഷട്ടറിലൂടെ ഒഴുകി പോയി. പ്രദേശത്ത് ജലനിരപ്പ് ഉയർന്നതിനാൽ ഭാരതപ്പുഴയിൽ വലിയ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്.
അതേ സമയം, കനത്ത മഴയിൽ ജലനിരപ്പുയരുന്നതിനാൽ പാലക്കാട് മലമ്പുഴ ഡാം നാളെ തുറക്കും.111.19 മീറ്ററാണ് നിലവിൽ ഡാമിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഡാമിലേക്കുള്ള നീരോഴുക്ക് വർധിധിച്ചിരിക്കുന്നു.വെള്ളിയാഴ്ച രാവിലെ മലമ്പുഴ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.