
തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ വീണ്ടും മോഷണ ശ്രമം. ക്ഷേത്രത്തിലേക്ക് കൊണ്ടുവന്ന 25 ലിറ്റര്‍ മിൽമ പാൽ പുറത്തേക്ക് കടത്താൻ ശ്രമിച്ച സംഭവത്തിൽ അസിസ്റ്റന്‍റ് സ്റ്റോര്‍ കീപ്പര്‍ സുനിൽകുമാറിനെതിരെ അന്വേഷണം ആരംഭിച്ചു.
തുടര്‍ച്ചയായി പാൽ മോഷണം പോകുന്നുവെന്ന പരാതിയിൽ ക്ഷേത്ര വിജിലന്‍സ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. മിൽമയിൽ നിന്ന് കൊണ്ടുവന്ന പാൽ ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുപോകുന്നതിന് പകരം പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് അന്വേഷണം. ക്ഷേത്ര വിജിലന്‍സ് ഓഫീസറാണ് അന്വേഷണം നടത്തുന്നത്.
അതേ സമയം, കഴിഞ്ഞമാസം ക്ഷേത്രത്തിൽ 13 പവന്റെ സ്വർണദണ്ഡ് കാണാതായിരുന്നു. രണ്ടു ദിവസത്തിനുശേഷം മണലിൽ പൊതിഞ്ഞനിലയിൽ കണ്ടെത്തുകയായിരുന്നു.സംഭവത്തിൽ എട്ട് പേരെ നുണപരിശോധനയ്ക്ക് വിധേയരാക്കാൻ ഫോർട്ട് പൊലീസ് കോടതിയെ സമീപിച്ചിരുന്നു. അഞ്ച് ക്ഷേത്ര ജീവനക്കാരും ശ്രീകോവിലിന്റെ വാതിൽ സ്വർണം പൊതിയുന്ന ജോലിചെയ്ത മൂന്ന് പേരും ഉൾപ്പെടെ എട്ടുപേർക്കാണ് നുണപരിശോധന.