
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിയായ പുരുഷനാണ് മരിച്ചത്.
മസ്തിഷ്ക ജ്വരം ബാധിച്ച് ഈ മാസത്തെ നാലാമത്തെ മരണം ആണിത്. നാല് ദിവസത്തിനിടെ തെക്കൻ കേരളത്തിൽ രണ്ട് മരണം സംഭവിച്ചു. 2025 ജനുവരി ഒന്നു മുതൽ ഒക്ടോബർ 9 വരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 100 പേർക്കാണ്. ഇതിൽ 23 പേർ മരണപ്പെട്ടു.
കഴിഞ്ഞ ദിവസം അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഒരാൾ മരിച്ചിരുന്നു. കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനിയായ 48 വയസുകാരിയാണ് മരിച്ചത്. കശുവണ്ടി തൊഴിലാളിയായിരുന്ന ഇവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സെപ്റ്റംബർ 23ന് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.