കോഴിക്കോട് : അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പയ്യോളി തുറയൂർ ചൂരക്കാട് വയൽ നെടുങ്കുനി താഴത്ത് സരസു (58) ആണ് മരിച്ചത്. ഒരു മാസമായി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു സരസു.
അതേ സമയം, അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് സ്വദേശിയായ ഒരാളടക്കം രണ്ടു പേർ കൂടി മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ട്. 17 പേരാണ് ഇതുവരെ ആശുപത്രിയിൽ ചികിത്സ തേടിയത്. ഇതിൽ ആറു പേർ മരണത്തിന് കീഴടങ്ങി.