
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ ആനി രാജയ്ക്കെതിരെ പരോക്ഷ വിമർശനവുമായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സംസ്ഥാന വിഷയങ്ങളിൽ ദേശീയ നേതാക്കൾ അഭിപ്രായം പറയുമ്പോൾ സംസ്ഥാന നേതാക്കളുമായി ആലോചിക്കണമെന്ന് ബിനോയ് വിശ്വം പറഞ്ഞു.
മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിലിനെതിരെ വിമർശനവുമായി പാർട്ടി ജില്ലാ സെക്രട്ടറിയും രംഗത്ത് വന്നു. പാർട്ടി ചട്ടക്കൂടിൽ നിന്ന് കെ.ഇ.ഇസ്മയിൽ പ്രവർത്തിക്കണമെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് ആവശ്യപ്പെട്ടു. ദേശീയ സെക്രട്ടറി ഡി. രാജ പങ്കെടുത്ത യോഗത്തിലാണ് വിമർശനം ഉയർന്നത്.