
വയനാട്: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തില്‍ മരിച്ച നാല് പേരെ കൂടി തിരിച്ചറിഞ്ഞു. (Wayanad Landslide)
മൂന്ന് മൃതദേഹങ്ങളുടെയും ഒരു ശരീര ഭാഗത്തിന്‍റെയും ഡി.എൻ.എ പരിശോധന ഫലം പുറത്തുവന്നതിനെ തുടർന്നാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. ആൻഡ്രിയ, രംഗസ്വാമി, നജ ഫാത്തിമ എന്നിവരുടേതാണ് മൃതദേഹങ്ങൾ. മുണ്ടക്കൈ സ്വദേശി സുബൈറിന്‍റേതാണ് മൃതദേഹ ഭാഗം. നിലവിലെ സംസ്കാര സ്ഥലം തന്നെ തുടരണമെന്ന് താല്പര്യമുള്ളവർക്ക് അടയാളപ്പെടുത്തിയ പേരുകളിൽ മാറ്റം വരുത്താൻ സൗകര്യം ഒരുക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.